Posts

കോപ്പിയടി അഥവാ പ്രചോദനം

ശോ... ഇത് ഇപ്പോൾ ആകെ നാണക്കേടായല്ലോ... എന്താടാ നീ കാര്യം പറ, എന്താ പറ്റിയത്..ആകാംക്ഷ നിറഞ്ഞ മുഖത്തോടെ ശിവൻ എന്നോട് ചോദിച്ചു... എടാ ശിവ നിനക്കാറിയമല്ലോ എനിക്ക് ഈ എഴുത്തിന്റെ അസ്ക്യത ഇത്തിരി കൂടുതൽ ആണെന്ന്... അതേ അറിയാം... അതിനിപ്പോൾ എന്താ പറ്റിയത്... എടാ.. അതല്ല... ഒരു ഏഴെട്ട് വർഷം മുൻപ് ഏതോ ഒരുത്തൻ എഴുതിയ കവിത കുറച്ചുകാലം മുൻപ് ഞാൻ എന്റെ കവിത ആണെന്നും പറഞ്ഞു ഒരു മാഗസിനിൽ പ്രസിദ്ധികരിച്ചു... അതിപ്പോൾ ആകെ നാറ്റക്കേസ് ആയി... അതിനിപ്പോൾ എന്താ... ഇതിലും വലിയ കോപ്പിയടികൾ ഇവിടെ നടക്കുന്നു... അതിന്റെ ഇടക്ക് നിന്റെ ഒരു ഉണക്ക കവിത...അതല്ലട... മറ്റവൻ ഇപ്പൊ പത്രക്കാരെ വിളിച്ചും ഫേസ്ബുക്കിലും ഇട്ടു എന്നെ ആകെ നാറ്റിച്ചു... ആകെ നാണക്കേട് ആയി.... ഒന്നുവല്ലേലും ഞാൻ സാമൂഹിക വിഷയങ്ങളിലൊക്കെ പ്രതികരിക്കുന്ന ഒരു ആക്ടിവിസ്റ്റ് അല്ലെടാ... എന്റെ അണികൾ എന്തു വിചാരിക്കും... കോപ്പ്... നീ ഒരു മറുപടി പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ട് പ്രശ്നം അവസാനിപ്പിക്കു... നീ എഴുതാനിരുന്ന കവിത ഏഴുവർഷം മുൻപ്‌ നിന്റെ അവനുവാദം ഇല്ലാതെ അയാൾ കോപ്പിയടിച്ചു എഴുതിയതാണ് എന്നു പറഞ്ഞു ഒരു പോസ്റ്റിട്... അപ്പൊ എന്റെ അണിക...

സ്വർഗത്തിലെ തൂപ്പുകാരി..

ഭാര്യ: ഹോ, ഈ പിള്ളാരെ കൊണ്ടു തോറ്റു... പിള്ളേരുള്ള വീട് എന്തൊരു ... ഭർത്താവ്: പിള്ളേരുള്ള വീട് സ്വർഗ്ഗം ആണ്.. ഭാര്യ: ആണ് സ്വർഗ്ഗമാണ്, ഞാൻ ആ സ്വർഗത്തിലെ തൂപ്പുകാരിയും.. ഭർത്താവ്: ഹ ഹ , അതിനെന്നാടി, സ്വർഗത്തിലെ തൂപ്പുകാരി എന്നത് നല്ലതല്ലേ... ആ തൂപ്പുകാരി അല്ലെ സ്വർഗത്തെ മനോഹരമായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.. സ്വർഗ്ഗത്തിന്റെ മനോഹാരിതയും, നന്മയും എല്ലാം ആ തൂപ്പുകാരിയിലൂടെയല്ലേ ലോകം കാണുന്നത്... അപ്പൊ സ്വർഗത്തിലെ തൂപ്പുകാരി എന്നത് നല്ല പൊസിഷൻ അല്ലെ.. ഭാര്യ: ഉവ്വേ.. നല്ലപോസിഷൻ ആണ്.. തൂത്തു വൃത്തിയാക്കാൻ തൂപ്പ്കാരിയും ക്രെഡിറ്റ് മുഴുവനും സ്വർഗ്ഗത്തിന്റെ മുതലാളിക്കും.. നല്ല പൊസിഷൻ തന്നെ.. ഭർത്താവ് : നോ comments... ഞാൻ ആയുധം വച്ചു കീഴടങ്ങി..

ഒരു യാത്രയുടെ ഇടവേളയിൽ

കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്ര മദ്ധ്യേ ആണ് ഞാൻ അവനെ കാണുന്നത്. തീർത്തും പരിഭ്രമം നിറഞ്ഞ മുഖത്തോടെ, സ്കൂൾ യൂണിഫോമിൽ ഓരു 15 വയസുകാരൻ. ബസ്സിലുള്ള യാത്രക്കാരുടെ രൂക്ഷമായ നോട്ടത്തിനു പിടികൊടുക്കാതെ ഒരു സൈഡ് സീറ്റിൽ തലകുമ്പിട്ടിരുന്നു വിതുമ്പുകയായിരുന്നു അവൻ. കഴിഞ്ഞ ഒരു മണിക്കൂറായി ഞാൻ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അവന്റെ ഓരോ ചലനങ്ങളും സസൂക്ഷ്‌മം വീക്ഷിക്കുകയായിരുന്നു. ടിക്കറ്റ്, ടിക്കറ്റ് ....എങ്ങോട്ടാ... എടാ നിന്നോടല്ലേ ചോദിച്ചത് എങ്ങോട്ടാ ടിക്കറ്റ്, പരിഭ്രമം നിറഞ്ഞ മുഖത്തോടെ കണ്ടക്ടറെ തന്നെ നോക്കി നിന്നു അവൻ . എന്താടാ ഒരു കള്ള ലക്ഷണം ഉണ്ടല്ലോ എന്തെങ്കിലും കുഴപ്പം ഒപ്പിച്ചു മുങ്ങിയതാണോ, ആ ചോദ്യത്തിൽ അവൻ കൂടുതൽ പതറുന്നതായി എനിക്ക് തോന്നി.. മാഷെ രണ്ടു കൊച്ചി, എന്റെ അനിയന.. രംഗം കൂടുതൽ വഷളാകുന്നതുനു മുൻപ് ഞാൻ ഇടയിൽ കയറി പറഞ്ഞു... ഓ ... ഒന്നമർത്തി മൂളി രണ്ടു ടിക്കറ്റും തന്നു കണ്ടക്ടർ അടുത്ത ആളിലേക്കു പോയി. വിജനതയിലേക്കു നിസ്സംഗതയോടെ നോക്കിയിരുന്ന അവന്റെ അടുത്ത സീറ്റിൽ ഞാനും ഇരുന്നു. എങ്ങോട്ടാ പോവുന്നെ, കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ അവനോടു ചോദിച്ചു. എന്റെ ച...

മഞ്ഞ മന്ദാരം

രാത്രിയിൽ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. ഇന്നാണെൽ ഓഫീസിലെ പാർട്ടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ വല്ലാതെ വൈകി. ആൾറെഡി അടിച്ചതിന്റെ പുറമെ ഒരു രണ്ടു ലാർജുംകൂടി അടിച്ചു കിടന്നുനിറങ്ങുമ്പോളാണ് ഫോൺ റിങ്‌ചെയ്ന്നത് കേട്ടത്. ഫോൺ വിളിച്ചവന്റെ തന്തക്കും തള്ളക്കും എന്നുവേണ്ട സകല അവന്മാർക്കിട്ടും തെറിവിളിച്ചുകൊണ്ടാണ് എണിറ്റു വന്നത്. തീരെ പരിചയമില്ലാത്ത നമ്പർ, ഫോൺ അറ്റൻഡ് ചെയ്തപ്പോൾ മറുതലക്കൽ വളരെ പതിഞ്ഞ സ്വരത്തിൽ ഒരു പുരുഷ ശബ്ദം.... പ്രകാശ ഇത് ഞാനാടാ ഷഫീക്,... ഏതു ഷഫീക് ഇത്തിരി ഘനപ്പെട്ട സ്വരത്തിൽ ഞാൻ ചോദിച്ചു... നീ മറന്നു, മറുതലക്കൽ പതിഞ്ഞ സ്വരത്തിൽ തുടർന്നു, നിന്റെ കൂടെ  കോളേജിൽ പഠിച്ചിരുന്ന ഷഫീക് കണ്ടത്തിൽ, നീയൊക്കെ എന്നെ വിളിച്ചിരുന്നത് കുഞ്ഞാപ്പ എന്ന... ഓർമ്മയുണ്ടോ നിനക്ക്. ഓ .... ഷഫീക്.. ഓർമയുണ്ട്. അല്ല, നീയെന്താ ഈ നേരത്തു. മണി 2 ആയല്ലോ നിനക്കൊക്കെ ഉറക്കമില്ലേ, ഞാൻ ചെറിയൊരു ഈർഷ്യ കലർന്ന സ്വരത്തിൽ ചോദിച്ചു. മറുതലക്കൽ മറുപടിക്കു പകരം ഒരു  നിശ്വാസം മാത്രമേ കേട്ടുള്ളൂ. കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം ഷഫീക് തുടർന്നു,... പ്രകാശ ഞാൻ കൊച്ചിയിൽ നിന്ന വിളിക്കുന്നത്. എടാ ഞാൻ ...
പാതിവഴി പിന്നിടുമ്പോൾ, ഓർമകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ പറയാൻ ബാക്കിവച്ച ഒരുപാടു ജീവിത നേർക്കാഴ്ചകൾ. ഗതകാല സ്മ്രിതികളുടെ ശവകുടിരങ്ങളിൽ അന്തിയുറങ്ങുന്ന ജീവിതത്തിന്റെ കൊഴിഞ്ഞുപോയ ആ വസന്തരഗങ്ങളെ, മനോഹരമായ ആ ദലമർമ്മരങ്ങളെ ഒന്നുകൂടി തിരിച്ചു കിട്ടണം എന്ന ആഗ്രഹത്തോടെ .... ജീവിതം ഇനിയും മുൻപോട്ടു.