മഞ്ഞ മന്ദാരം
രാത്രിയിൽ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. ഇന്നാണെൽ ഓഫീസിലെ പാർട്ടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ വല്ലാതെ വൈകി. ആൾറെഡി അടിച്ചതിന്റെ പുറമെ ഒരു രണ്ടു ലാർജുംകൂടി അടിച്ചു കിടന്നുനിറങ്ങുമ്പോളാണ് ഫോൺ റിങ്ചെയ്ന്നത് കേട്ടത്. ഫോൺ വിളിച്ചവന്റെ തന്തക്കും തള്ളക്കും എന്നുവേണ്ട സകല അവന്മാർക്കിട്ടും തെറിവിളിച്ചുകൊണ്ടാണ് എണിറ്റു വന്നത്. തീരെ പരിചയമില്ലാത്ത നമ്പർ, ഫോൺ അറ്റൻഡ് ചെയ്തപ്പോൾ മറുതലക്കൽ വളരെ പതിഞ്ഞ സ്വരത്തിൽ ഒരു പുരുഷ ശബ്ദം.... പ്രകാശ ഇത് ഞാനാടാ ഷഫീക്,... ഏതു ഷഫീക് ഇത്തിരി ഘനപ്പെട്ട സ്വരത്തിൽ ഞാൻ ചോദിച്ചു... നീ മറന്നു, മറുതലക്കൽ പതിഞ്ഞ സ്വരത്തിൽ തുടർന്നു, നിന്റെ കൂടെ കോളേജിൽ പഠിച്ചിരുന്ന ഷഫീക് കണ്ടത്തിൽ, നീയൊക്കെ എന്നെ വിളിച്ചിരുന്നത് കുഞ്ഞാപ്പ എന്ന... ഓർമ്മയുണ്ടോ നിനക്ക്.
ഓ .... ഷഫീക്.. ഓർമയുണ്ട്. അല്ല, നീയെന്താ ഈ നേരത്തു. മണി 2 ആയല്ലോ നിനക്കൊക്കെ ഉറക്കമില്ലേ, ഞാൻ ചെറിയൊരു ഈർഷ്യ കലർന്ന സ്വരത്തിൽ ചോദിച്ചു. മറുതലക്കൽ മറുപടിക്കു പകരം ഒരു നിശ്വാസം മാത്രമേ കേട്ടുള്ളൂ. കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം ഷഫീക് തുടർന്നു,... പ്രകാശ ഞാൻ കൊച്ചിയിൽ നിന്ന വിളിക്കുന്നത്. എടാ ഞാൻ അവളെ കണ്ടെടാ, ഷെഫീക്കിന്റെ മറുപടിയിൽ എനിക്ക് ദേഷ്യമാണ് വന്നത്. ആരെ കണ്ട കാര്യമാ നീയിപ്പറയുന്നത്. കുറച്ചൊരു നീരസത്തോടുകൂടി തന്നെ ഞാൻ അവനോടു ചോദിച്ചു... പ്രകാശ നിനക്കൊരിക്കലും മറക്കാൻ പറ്റില്ല ആ പേര് , പ്രിയ ... പ്രിയദർശിനി അറിയുമോ നീ അവളെ , തെല്ലൊരു പരിഹാസത്തോടെയാണ് ഷഫീക്ക് അത് പറഞ്ഞത്. എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിയതു പോലെ എനിക്ക് തോന്നി. അതെ ശരിയാണ്, പ്രിയദർശിനി .. ആ പേര്, ആ മുഖം അത് ഒരു കാലത്തും മറക്കാൻ കഴിഞ്ഞിരുന്നില്ല എനിക്ക്. എന്റെ കയ്യുകൾ വിറക്കാൻ തുടങ്ങി, കണ്ഠം ഇടറി, വിറയാർന്ന ശബ്ദത്തോടെ ഞാൻ ഷഫീക്കിനോട് ചോദിച്ചു. നീ.. നീ അവളെ എവിടെവച്ചാ കണ്ടത്.. എന്റെ ആ ചോദ്യത്തിന് അവൻ ഒരു മറുപടിയും തന്നില്ല. പ്രകാശ എനിക്ക് നിന്നെ ഒന്ന് കാണണം, നിനക്ക് നാളെയൊന്നു കൊച്ചിയിലേക്ക് വരാൻ പറ്റുമോ, ഷഫീക് ചോദിച്ചു. കൂടുതൽ ഒന്നും ആലോചിക്കാതെ വരാം എന്ന് ഞാൻ മറുപടി പറഞ്ഞു. ശരി ഞാൻ നിനക്ക് എന്റെ അഡ്രസ് വാട്സ്ആപ്പ് ചെയാം എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു .
ആ രാത്രിയിൽ പിന്നെ എനിക്കുറങ്ങാൻ കഴിഞ്ഞിരുന്നില്ല. മനസ്സ് നിറയെ അവളായിരുന്നു പ്രിയദർശിനി. അവളോടുള്ള എന്റെ പ്രണയം ഒരിക്കൽ പോലും തുറന്നുപറയാൻ കഴിഞ്ഞിരുന്നില്ല എനിക്ക്. ഞങ്ങൾക്കിടയിൽ വാക്കുകളേക്കാൾ കൂടുതൽ കണ്ണുകളാണ് സംസാരിച്ചിരുന്നത് . പരസ്പരമുള്ള നോട്ടം കൊണ്ട് പറയാതെ തന്നെ ഞങ്ങൾ ഒരുപാടുകാര്യങ്ങൾ പറഞ്ഞു.പലപ്പോളും ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കൽപോലും ഞങ്ങൾ പ്രണയം പങ്കുവച്ചിട്ടില്ല . എന്റെ ഓരോ നോട്ടത്തിൽ നിന്നും എന്റെ മനസിലെ പ്രണയം അവൾ മനസിലാക്കിയിട്ടുണ്ട് എന്നുതന്നെയാണ് ഞാൻ കരുതിയത്. അവളുടെ കണ്ണിലെ ഓരോ ചലനങ്ങളും അവളുടെ പ്രണയം എന്നോട് പറയുന്നതായി എനിക്ക് തോന്നി. കൊഴിഞ്ഞു വീണ മഞ്ഞ മന്ദാര
പുകൾക്കിടയിലൂടെ നടന്നുവരുന്ന അവളെ എന്നും ഇമ വെട്ടാതെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ഒരിക്കൽ ആരോടും പറയാതെ ഒരു വാക്കുപോലും മറുപടിക്കു നിക്കാതെ, തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അവൾ ആ കോളേജിന്റെ പടിയിറങ്ങി പോകുന്നത് നിറകണ്ണുകളുമായി ഞാൻ നോക്കി നിന്നു. ഇന്നും എനിക്കറിയില്ല എന്തിനാണ് പാതിവഴിയിൽ വച്ച് പഠനം നിർത്തി അവൾ പോയതെന്ന്.പലരോടും ഞാൻ അവളെക്കുറിച്ചു അന്വേഷിച്ചു, അവളുടെ ഹോസ്റ്റൽ വഴികളിൽ പലപ്പോളും ഞാൻ അവൾക്കായി കാത്തു നിന്നിരുന്നു. പിന്നീട് ഒരുപാടു കാലമെടുത്തു മനസിനേറ്റ ആ മുറിവൊന്നുണങ്ങുവാൻ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ അവളുടെ ആ സുന്ദരമായ മുഖം, ആ ഓർമ്മകൾ എല്ലാം പതിയെ ഞാൻ മറന്നു തുടങ്ങിയിരുന്നു.
പുകൾക്കിടയിലൂടെ നടന്നുവരുന്ന അവളെ എന്നും ഇമ വെട്ടാതെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ഒരിക്കൽ ആരോടും പറയാതെ ഒരു വാക്കുപോലും മറുപടിക്കു നിക്കാതെ, തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അവൾ ആ കോളേജിന്റെ പടിയിറങ്ങി പോകുന്നത് നിറകണ്ണുകളുമായി ഞാൻ നോക്കി നിന്നു. ഇന്നും എനിക്കറിയില്ല എന്തിനാണ് പാതിവഴിയിൽ വച്ച് പഠനം നിർത്തി അവൾ പോയതെന്ന്.പലരോടും ഞാൻ അവളെക്കുറിച്ചു അന്വേഷിച്ചു, അവളുടെ ഹോസ്റ്റൽ വഴികളിൽ പലപ്പോളും ഞാൻ അവൾക്കായി കാത്തു നിന്നിരുന്നു. പിന്നീട് ഒരുപാടു കാലമെടുത്തു മനസിനേറ്റ ആ മുറിവൊന്നുണങ്ങുവാൻ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ അവളുടെ ആ സുന്ദരമായ മുഖം, ആ ഓർമ്മകൾ എല്ലാം പതിയെ ഞാൻ മറന്നു തുടങ്ങിയിരുന്നു.
എന്തിനാണ് ഷഫീക് എന്നെ വിളിച്ചത്, മനസിന്റെ ഒരു കോണിൽ എന്നോ മറന്നുപോയ ആ മുഖം എന്തിനാണ് അവൻ പിന്നെയും ഓർമിപ്പിച്ചത്. എന്താണ് അവനു എന്നോട് പറയാനുള്ളത് , ഇങ്ങനെ ഒരു നൂറു ചോദ്യങ്ങൾ മനസ്സിൽ ചോദിച്ചുകൊണ്ടാണ് ഞാൻ അവനെ കാണാൻ കൊച്ചിയിൽ എത്തിയത്. വർഷങ്ങൾക്കുശേഷം പഴയ സുഹൃത്തിനെ കണ്ടപ്പോൾ പ്രകാശ എന്ന് വിളിച്ചു ഓടിവന്നു കെട്ടിപ്പിടിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ തീർത്തും ഒരു നിസ്സംഗ ഭാവത്തോടെയാണ് അവനെന്നെ വരവേറ്റത്.
എന്താ ഷഫിക്കെ... നീ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്, നീ എവിടെവച്ച പ്രിയയെ കണ്ടത്, എന്റെ ഈ ചോദ്യങ്ങൾക്കൊന്നും അവൻ ഉത്തരം പറഞ്ഞില്ല. കുറച്ചു നേരത്തെ ഒരു നിശ്ശബ്ദതക്കുശേഷം അവൻ ചോദിച്ചു, നീ പ്രിയയെ പിന്നീട് എപ്പോളെങ്കിലും കണ്ടിരുന്നോ. ഇല്ല അന്ന് കോളേജ് വിട്ടതിനു ശേഷം പിന്നീടൊരിക്കലും ഞാൻ അവളെ കണ്ടട്ടില്ല, പലരോടും അന്വേഷിച്ചിരുന്നു, പക്ഷെ അവർക്കാർക്കും അവളെ പറ്റി അറിയില്ലായിരുന്നു ഞാൻ മറുപടി പറഞ്ഞു. എന്നാൽ ഞാൻ അവളെ കണ്ടു, ഷഫീക് തുടർന്നു, അതും തീർത്തും കാണാൻ ഇഷ്ടപ്പെടാത്ത ഒരു സാഹചര്യത്തിൽ. ഒരുപാടു നേരം ഞാൻ അവളോട് സംസാരിച്ചു, അവൾക്കു നിന്നെയൊന്നു കാണണം എന്ന് പറഞ്ഞത് കൊണ്ടാണ് നിന്നോട് ഒന്ന് ഇവിടെവരെ വരാമോ എന്ന് ഞാൻ ചോദിച്ചത്. അതെന്താ തീർത്തും ഇഷ്ടപ്പെടാത്ത സാഹചര്യം, എന്താ അവൾക്കു പറ്റിയത് ഞാൻ ചോദിച്ചു.നീ ആ റൂം കണ്ടോ, അവിടെയുണ്ട് അവൾ, ചെല്ല് പോയിക്കാണു കുറച്ചുമാറി ഒരു മുറി ചൂണ്ടിക്കാണിച്ചുകൊണ്ട് ഷഫീക് എന്നോട് പറഞ്ഞു.
ആ റൂമിന്റെ ഗ്ലാസ് ഡോറിലൂടെ ഞാൻ അകത്തേക്ക് നോക്കി. കാൻസർ രോഗികൾക്കുള്ള ഇന്റെൻസീവ് കെയർ യൂണിറ്റ് ആയിരുന്നു അത്. അവിടെ ഒരു ബെഡിൽ പ്രിയദർശിനി. എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ ഞാൻ ആകെ സ്തബ്ധനായി നിന്നു. ഗ്ലാസ് ഡോർ തുറന്നു അകത്തു കയറിയ ഞാൻ പ്രിയയുടെ ബെഡിനരികിൽ കുറേനേരം നിന്നു. കാലം അവളിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. പതിയെ അവളുടെ തണുത്ത കൈയിൽ ഞാൻ പിടിച്ചു കുറച്ചുനേരം അവിടെ ഇരുന്നു. ഒരുകാലത്തു ഞാൻ മനസ്സിൽ ഒരുപാടു ആഗ്രഹിച്ചിരുന്ന ഒരുവൾ, എന്റെ യൗവനങ്ങളിൽ വസന്തത്തിന്റെ കുളിർ കാറ്റ് വീശിയിരുന്നവൾ , ഇന്നിവിടെ ഈ കട്ടിലിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ. നിറകണ്ണുകളുമായി ഞാൻ അവളെ നോക്കി. ഇപ്പോളും പരസ്പരം ഒന്നും മിണ്ടാതെ കാണുകളിൽ തന്നെ നോക്കി ഞങ്ങൾ ഇരുന്നു. ഒടുവിൽ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു . ഗ്ലാസ് ഡോർ തുറന്നു പുറത്തിറങ്ങാൻ നേരത്തു ഞാൻ ഒന്നുകൂടി അവളെ തിരിഞ്ഞു നോക്കി, നിറകണ്ണുകളുമായി, പറയാനെന്തോ ബാക്കി വച്ചതുപോലെ അവൾ എന്നെത്തന്നെ നോക്കുന്നു.
ഡോർ തുറന്നു പുറത്തിറങ്ങി ഷെഫീക്കിന്റെ കൈയിൽ പിടിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൻ എന്നോട് പറഞ്ഞു, പ്രകാശ നിന്നെ അവൾക്കിഷ്ടമായിരുന്നു. നീ ഒരിക്കലെങ്കിലും അത് അവളോട് തുറന്നു പറയും എന്നവൾ ആഗ്രഹിച്ചിരുന്നു. ഇന്നും അവൾക്കിഷ്ടമാണ് നിന്നെ, നിന്റെ നാവിൽ നിന്നു തന്നെ അത് കേൾക്കാൻ അവൾ ആഗ്രഹിക്കുനുണ്ടായിരുന്നു. ഒന്നും പറയാതെ ഞാൻ തിരിച്ചു നടന്നു. മഞ്ഞ മന്ദാര പൂക്കൾ വീണികിടക്കുന്ന ആ ഹോസ്പിറ്റൽ മുറ്റത്തുകൂടെ നടന്നകലുമ്പോൾ മനസ്സിൽ ഒരായിരംതവണ അവളോടുള്ള ഇഷ്ടം ഞാൻ പറയുകയായിരുന്നു
x
ഇതു ബ്ലോഗുകളുടെ കാലമല്ല.ഇപ്പോൾ ഫേസ് ബുക്ക് ആണ് താരം.അതുകൊണ്ടു ബ്ലോഗിനൊപ്പം ഫേസ് ബുക്കിലും പോസ്റ്റ് ചെയ്യണം.ബ്ലോഗ് കുഴപ്പമില്ല.ഒന്നു രണ്ടു തവണ വായിച്ചു കറക്റ്റ് ചെയ്താൽ വാചക ഘടനയിലെ കുഴപ്പങ്ങളും അക്ഷരത്തെറ്റുകളും പരിഹരിക്കാം.5 മാർക്ക് തരുന്നു
ReplyDeleteതീർച്ചയായും തെറ്റുകൾ തിരുത്തി മുന്നോട്ടു പോകും
Deleteവളരെ നന്നായിരിക്കുന്നു..
ReplyDeleteവളരെയധികം നന്ദി
Delete