സ്വർഗത്തിലെ തൂപ്പുകാരി..

ഭാര്യ: ഹോ, ഈ പിള്ളാരെ കൊണ്ടു തോറ്റു... പിള്ളേരുള്ള വീട് എന്തൊരു ...
ഭർത്താവ്: പിള്ളേരുള്ള വീട് സ്വർഗ്ഗം ആണ്..
ഭാര്യ: ആണ് സ്വർഗ്ഗമാണ്, ഞാൻ ആ സ്വർഗത്തിലെ തൂപ്പുകാരിയും..
ഭർത്താവ്: ഹ ഹ , അതിനെന്നാടി, സ്വർഗത്തിലെ തൂപ്പുകാരി എന്നത് നല്ലതല്ലേ... ആ തൂപ്പുകാരി അല്ലെ സ്വർഗത്തെ മനോഹരമായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.. സ്വർഗ്ഗത്തിന്റെ മനോഹാരിതയും, നന്മയും എല്ലാം ആ തൂപ്പുകാരിയിലൂടെയല്ലേ ലോകം കാണുന്നത്... അപ്പൊ സ്വർഗത്തിലെ തൂപ്പുകാരി എന്നത് നല്ല പൊസിഷൻ അല്ലെ..
ഭാര്യ: ഉവ്വേ.. നല്ലപോസിഷൻ ആണ്.. തൂത്തു വൃത്തിയാക്കാൻ തൂപ്പ്കാരിയും ക്രെഡിറ്റ് മുഴുവനും സ്വർഗ്ഗത്തിന്റെ മുതലാളിക്കും.. നല്ല പൊസിഷൻ തന്നെ..
ഭർത്താവ് : നോ comments... ഞാൻ ആയുധം വച്ചു കീഴടങ്ങി..

Comments

Popular posts from this blog

കോപ്പിയടി അഥവാ പ്രചോദനം

മഞ്ഞ മന്ദാരം