കോപ്പിയടി അഥവാ പ്രചോദനം

ശോ... ഇത് ഇപ്പോൾ ആകെ നാണക്കേടായല്ലോ... എന്താടാ നീ കാര്യം പറ, എന്താ പറ്റിയത്..ആകാംക്ഷ നിറഞ്ഞ മുഖത്തോടെ ശിവൻ എന്നോട് ചോദിച്ചു...

എടാ ശിവ നിനക്കാറിയമല്ലോ എനിക്ക് ഈ എഴുത്തിന്റെ അസ്ക്യത ഇത്തിരി കൂടുതൽ ആണെന്ന്... അതേ അറിയാം... അതിനിപ്പോൾ എന്താ പറ്റിയത്... എടാ.. അതല്ല... ഒരു ഏഴെട്ട് വർഷം മുൻപ് ഏതോ ഒരുത്തൻ എഴുതിയ കവിത കുറച്ചുകാലം മുൻപ് ഞാൻ എന്റെ കവിത ആണെന്നും പറഞ്ഞു ഒരു മാഗസിനിൽ പ്രസിദ്ധികരിച്ചു... അതിപ്പോൾ ആകെ നാറ്റക്കേസ് ആയി...

അതിനിപ്പോൾ എന്താ... ഇതിലും വലിയ കോപ്പിയടികൾ ഇവിടെ നടക്കുന്നു... അതിന്റെ ഇടക്ക് നിന്റെ ഒരു ഉണക്ക കവിത...അതല്ലട... മറ്റവൻ ഇപ്പൊ പത്രക്കാരെ വിളിച്ചും ഫേസ്ബുക്കിലും ഇട്ടു എന്നെ ആകെ നാറ്റിച്ചു... ആകെ നാണക്കേട് ആയി.... ഒന്നുവല്ലേലും ഞാൻ സാമൂഹിക വിഷയങ്ങളിലൊക്കെ പ്രതികരിക്കുന്ന ഒരു ആക്ടിവിസ്റ്റ് അല്ലെടാ... എന്റെ അണികൾ എന്തു വിചാരിക്കും...

കോപ്പ്... നീ ഒരു മറുപടി പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ട് പ്രശ്നം അവസാനിപ്പിക്കു... നീ എഴുതാനിരുന്ന കവിത ഏഴുവർഷം മുൻപ്‌ നിന്റെ അവനുവാദം ഇല്ലാതെ അയാൾ കോപ്പിയടിച്ചു എഴുതിയതാണ് എന്നു പറഞ്ഞു ഒരു പോസ്റ്റിട്... അപ്പൊ എന്റെ അണികൾ.... അണികൾ കോപ്പ്... പൊട്ടന്മാർ... അവന്മാർ അതു വിശ്വസിച്ചോളും.... അതുകൊണ്ടല്ലേ അവറ്റകളെ അണികൾ എന്ന് വിളിക്കുന്നത്...

താങ്ക്സ് അളിയാ... താങ്ക്സ് നീ എൻറെ മാനം രക്ഷിച്ചു... ഫേസ്ബുക്കിൽ ഒരു ലൈവ് വിഡിയോ ഇട്ടേക്കാം... എടാ നിന്റെ ആ അലക്കാത്ത ജൂബയും ആ കണ്ണാടിയും കൂടെ ഇടാം ... ഒരു ബുദ്ധിജീവി ലൂക്ക് കിട്ടിക്കോട്ടെ.... എന്റെ ഫേസ്ബുക്ക് അണികളെ ഒന്നു മിന്നിച്ചേക്കണേ.....

NB: ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഈ പോസ്റ്റിനു ഒരു ബന്ധവും ഇല്ല... അങ്ങനെ തോന്നുന്നു എങ്കിൽ അത് തികച്ചും പരമാർത്ഥം മാത്രമാണ്...

വാൽകഷ്ണം.... ഈ പോസ്റ്റിനു വേറെ അവകാശികൾ ഇല്ല....

Comments

Popular posts from this blog

സ്വർഗത്തിലെ തൂപ്പുകാരി..

മഞ്ഞ മന്ദാരം