പാതിവഴി പിന്നിടുമ്പോൾ, ഓർമകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ പറയാൻ ബാക്കിവച്ച ഒരുപാടു ജീവിത നേർക്കാഴ്ചകൾ. ഗതകാല സ്മ്രിതികളുടെ ശവകുടിരങ്ങളിൽ അന്തിയുറങ്ങുന്ന ജീവിതത്തിന്റെ കൊഴിഞ്ഞുപോയ ആ വസന്തരഗങ്ങളെ, മനോഹരമായ ആ ദലമർമ്മരങ്ങളെ ഒന്നുകൂടി തിരിച്ചു കിട്ടണം എന്ന ആഗ്രഹത്തോടെ .... ജീവിതം ഇനിയും മുൻപോട്ടു.
സ്വർഗത്തിലെ തൂപ്പുകാരി..
ഭാര്യ: ഹോ, ഈ പിള്ളാരെ കൊണ്ടു തോറ്റു... പിള്ളേരുള്ള വീട് എന്തൊരു ... ഭർത്താവ്: പിള്ളേരുള്ള വീട് സ്വർഗ്ഗം ആണ്.. ഭാര്യ: ആണ് സ്വർഗ്ഗമാണ്, ഞാൻ ആ സ്വർഗത്തിലെ തൂപ്പുകാരിയും.. ഭർത്താവ്: ഹ ഹ , അതിനെന്നാടി, സ്വർഗത്തിലെ തൂപ്പുകാരി എന്നത് നല്ലതല്ലേ... ആ തൂപ്പുകാരി അല്ലെ സ്വർഗത്തെ മനോഹരമായി ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.. സ്വർഗ്ഗത്തിന്റെ മനോഹാരിതയും, നന്മയും എല്ലാം ആ തൂപ്പുകാരിയിലൂടെയല്ലേ ലോകം കാണുന്നത്... അപ്പൊ സ്വർഗത്തിലെ തൂപ്പുകാരി എന്നത് നല്ല പൊസിഷൻ അല്ലെ.. ഭാര്യ: ഉവ്വേ.. നല്ലപോസിഷൻ ആണ്.. തൂത്തു വൃത്തിയാക്കാൻ തൂപ്പ്കാരിയും ക്രെഡിറ്റ് മുഴുവനും സ്വർഗ്ഗത്തിന്റെ മുതലാളിക്കും.. നല്ല പൊസിഷൻ തന്നെ.. ഭർത്താവ് : നോ comments... ഞാൻ ആയുധം വച്ചു കീഴടങ്ങി..
ദല മര്‍മ്മരങ്ങള്‍
ReplyDelete