മഞ്ഞ മന്ദാരം
രാത്രിയിൽ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. ഇന്നാണെൽ ഓഫീസിലെ പാർട്ടി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ വല്ലാതെ വൈകി. ആൾറെഡി അടിച്ചതിന്റെ പുറമെ ഒരു രണ്ടു ലാർജുംകൂടി അടിച്ചു കിടന്നുനിറങ്ങുമ്പോളാണ് ഫോൺ റിങ്‌ചെയ്ന്നത് കേട്ടത്. ഫോൺ വിളിച്ചവന്റെ തന്തക്കും തള്ളക്കും എന്നുവേണ്ട സകല അവന്മാർക്കിട്ടും തെറിവിളിച്ചുകൊണ്ടാണ് എണിറ്റു വന്നത്. തീരെ പരിചയമില്ലാത്ത നമ്പർ, ഫോൺ അറ്റൻഡ് ചെയ്തപ്പോൾ മറുതലക്കൽ വളരെ പതിഞ്ഞ സ്വരത്തിൽ ഒരു പുരുഷ ശബ്ദം.... പ്രകാശ ഇത് ഞാനാടാ ഷഫീക്,... ഏതു ഷഫീക് ഇത്തിരി ഘനപ്പെട്ട സ്വരത്തിൽ ഞാൻ ചോദിച്ചു... നീ മറന്നു, മറുതലക്കൽ പതിഞ്ഞ സ്വരത്തിൽ തുടർന്നു, നിന്റെ കൂടെ കോളേജിൽ പഠിച്ചിരുന്ന ഷഫീക് കണ്ടത്തിൽ, നീയൊക്കെ എന്നെ വിളിച്ചിരുന്നത് കുഞ്ഞാപ്പ എന്ന... ഓർമ്മയുണ്ടോ നിനക്ക്. ഓ .... ഷഫീക്.. ഓർമയുണ്ട്. അല്ല, നീയെന്താ ഈ നേരത്തു. മണി 2 ആയല്ലോ നിനക്കൊക്കെ ഉറക്കമില്ലേ, ഞാൻ ചെറിയൊരു ഈർഷ്യ കലർന്ന സ്വരത്തിൽ ചോദിച്ചു. മറുതലക്കൽ മറുപടിക്കു പകരം ഒരു നിശ്വാസം മാത്രമേ കേട്ടുള്ളൂ. കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം ഷഫീക് തുടർന്നു,... പ്രകാശ ഞാൻ കൊച്ചിയിൽ നിന്ന വിളിക്കുന്നത്. എടാ ഞാൻ ...